Actress Athmiya Rajan Marriage
ജോസഫ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയായ നടി ആത്മീയ രാജന്‍ വിവാഹിതയായി. തളിപ്പറമ്പ് സ്വദേശിയായ സനൂപാണ് നടിയെ ജീവിത സഖിയാക്കിയത്. കണ്ണൂര്‍ ധര്‍മ്മശാലയിലെ ലക്‌സോട്ടിക്ക ഇന്റര്‍നാഷണല്‍ കണ്‍വെഷന്‍ സെന്ററില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. ആത്മീയയും തളിപ്പറമ്പ് സ്വദേശി തന്നെയാണ്. ആത്മീയയുടെയും സനൂപിന്റെയും വിവാഹ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നടിയുടെ വിവാഹ സല്‍ക്കാരം ചൊവ്വാഴ്ചയാണ് നടക്കുക.